പിശുക്കരില്‍ പിശുക്കനാണ് പത്രോസ്. ഭക്ഷണം പോലും കഴിക്കാതെ അയാള്‍ സമ്പാദിച്ചുകൊണ്ടിരുന്നു. ഭാര്യയും കുട്ടികളും ഉണ്ട്. മധുരപ്രിയനാണയാള്‍.
എവിടെയെങ്കിലും കാശുമുടക്കാതെ ഭക്ഷണം കിട്ടുന്നയിടത്ത് അയാള്‍ മുന്നിലുണ്ടാവും.
കടയില്‍ കയറുമ്പോള്‍ ജിലേബിയും ലഡുവുമൊക്കെ വാങ്ങാനാഗ്രഹമുണ്ടെങ്കിലും ആരെങ്കിലും കണ്ടാല്‍ അത് അയാളുടെ വീട്ടിലറിയുമെന്നു കരുതി ആ ആഗ്രഹം ഉള്ളിലടക്കുകയാണ് പതിവ്. അവരറിഞ്ഞാല്‍ അവര്‍ക്കും വാങ്ങി ക്കൊടുക്കേണ്ടി വരുമല്ലോ !
പത്രോസിന് ദുബായിലൊരു ജോലി കിട്ടി. എന്തൊക്കയോ പുതിയ തീരുമാനങ്ങളെടുത്തു കൊണ്ടാണ് ദുബായില്‍ വിമാനമിറങ്ങിയത്.
ഇനിയും പിശുക്കൊക്കെയൊന്നു മാറ്റണം. കമ്പനി അക്കോമഡേഷനില്‍ താമസം. പുറത്ത് മെസ്സില്‍ നിന്നും ഭക്ഷണം. 180 ദിര്‍ഹംസിന് മതിയാവോളം കഴിക്കാം. ചെറുപ്പത്തില്‍ കഴിയ്ക്കാതെയിരുന്നതൊക്കെ കണക്കുവെച്ച് കഴിക്കുവാന്‍ തുടങ്ങി.
രണ്ടുമാസം കഴിഞ്ഞ് ഒരു നട്ടുച്ചയ്ക്ക് അയാള്‍ കുഴഞ്ഞു വീണു. കൂട്ടുകാര്‍ എടുത്തുകൊണ്ട് ആശുപത്രിയില്‍ പോയി.
പരിശോധനയില്‍ ഷുഗര്‍, കൊളസ്ട്രോള്‍, പ്രഷര്‍, എല്ലാ അസുഖങ്ങളും അങ്ങേയറ്റം പറ്റി നില്ക്കുന്നു. ഡോക്ടര്‍മാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചു “ മധുരവും, ഉപ്പും, എണ്ണയും ഉപയോഗിക്കരുത് “
അയാള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. ഒരുപാട് കാശാകുമ്പോള്‍ കഴിക്കാമെന്നു കരുതി ചെറുപ്പകാലത്ത് ആഗ്രഹങ്ങള്‍ക്കനുസരിച്ചൊന്നും കഴിച്ചില്ല.
ഇപ്പോള്‍ പ്രായമായി ഇഷ്ടം പോലെ കാശുമായി. പക്ഷേ ഒന്നും കഴിക്കാന്‍ പാടില്ല. നിരാശനായി ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി അയാള്‍ മുറിയിലേക്ക് മടങ്ങി ഒപ്പം ഒരു പെട്ടി മരുന്നുകളും.
ഇപ്പോളും അയാള്‍ സമ്പാദിച്ചുകൊണ്ടേയിരിക്കുന്നു ആര്‍ക്കൊക്കയോ വേണ്ടി.
ബെറ്റി മുട്ടോണ്‍
Thursday, April 24, 2008
Subscribe to:
Post Comments (Atom)
5 comments:
പിശുക്കരില്‍ പിശുക്കനാണ് പത്രോസ്. ഭക്ഷണം പോലും കഴിക്കാതെ അയാള്‍ സമ്പാദിച്ചുകൊണ്ടിരുന്നു. ഭാര്യയും കുട്ടികളും ഉണ്ട്. മധുരപ്രിയനാണയാള്‍.
ഇഷ്ടമായി....അഭിനന്ദനങ്ങള്‍....
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്.
കൊള്ളാം.
:)
ഇഷ്ടമുള്ളതൊക്കെ ആദ്യം വാങ്ങിക്കഴിക്കണം, കൊതി തീരുവോളം.
പിന്നീട് അതിനെ കുറിച്ചോർത്ത് സങ്കടപ്പെടേണ്ടല്ലൊ..
ആശംസകൾ.
The real truth.........!!ashamsakal.........
Post a Comment