Tuesday, April 22, 2008

നിറമുള്ള സ്വപ്‌നങ്ങള്‍

മേഘങ്ങള്‍ ചെങ്കല്ലുകളെപ്പോലെ തോന്നിപ്പിക്കുന്ന സുന്ദരമായ അസ്‌തമയത്തിന്റെ വിടവാങ്ങലിലാണ് ഞാന്‍ അയാളെ ആദ്യമായി കണ്ടത്.

ആരേയും ആകര്‍‌ഷിക്കുന്ന സുന്ദരമായ മുടി അനുസരണയില്ലാതെ തെന്നിക്കളിച്ചു നടക്കുന്നത് അയാളെ കൂടുതല്‍ സുന്ദരനാക്കി. സങ്കല്പത്തിലെ ഭാവി വരന്റെ മുഖം അയാളുമായി താരതമ്യപ്പെടുത്തി നോക്കി.

ഞാന്‍ അയാളെത്തന്നെ നോക്കി നിന്നു. നനവുള്ള ഒരു പുഞ്ചിരി എനിക്കു സമ്മാനിച്ചിട്ട് അയാള്‍ നടന്നു പോയി. സ്വപ്‌ന ലോകത്തെന്നപോലെ വികാര നിര്‍ഭരയായി അയാള്‍ പോയ വഴി നോക്കി നിന്നു.

ഒന്നു കൂടി അയാളെ കണ്ടിരുന്നെങ്കില്‍ എന്ന് മനസ്സാഗ്രഹിച്ചുവോ ? ഇല്ലെന്നു പറഞ്ഞാല്‍ നുണയാകും.

അയാള്‍ വന്ന സമയത്ത് അതേ സ്ഥലത്ത് പലദിവസം കണ്ണുകള്‍ ആരെയോ തിരഞ്ഞു ... കണ്ടില്ല...

മറ്റൊരു ദിവസം നട്ടുച്ച നേരത്ത് തിരക്കുള്ള വീഥിയില്‍ വെച്ച് അയാളെ കണ്ടു. അന്നും അയാളെനിക്കൊരു ചിരി സമ്മാനിച്ചു.

എന്നെ അയാളിലേക്ക് ആകര്‍ഷിച്ച വെട്ടിത്തിളങ്ങുന്ന ആ മുടികളീലേക്ക് അറിയാതെ ഞാന്‍ നോക്കിപ്പോയി. തിളക്കം കൂടിയിട്ടുണ്ടെന്നു തോന്നി. അടുത്തു വന്നു കണ്ടപ്പോളാണ് ശരിയ്‌ക്കും ഞെട്ടിയത്. ഡൈ ചെയ്‌ത മുടിയിഴകളിലൂടെ നരച്ച മുടികള്‍ തെളിയുന്നത് സൂര്യപ്രകാശത്തില്‍ കണ്ടു.

ഈശ്വരാ.. എന്റെ അച്‌ഛന്റെ പ്രായമുണ്ടാകും.... കണ്ണു തുറിച്ച് നോക്കി നില്‍‌ക്കെ എന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്‌ത്രീ അയാളുടെ കൂടെ നടന്നു നീങ്ങുന്നത് നിസ്സഹായതയോടെ ഞാന്‍ നോക്കി നിന്നു.

ഈ ഡൈയുടെ ഒരു കാര്യമേ... വിട്ടു പോയ മനസ്സ് തിരിച്ചു പിടിക്കാന്‍ ശ്രമിച്ചുകൊണ്ട് ഒരു ചെറിയ ചമ്മലോടെ ഞാന്‍ നെടുവീര്‍പ്പിട്ടു.


ബെറ്റി മുട്ടോണ്‍

4 comments:

യാത്രിക / യാത്രികന്‍ said...

മേഘങ്ങള്‍ ചെങ്കല്ലുകളെപ്പോലെ തോന്നിപ്പിക്കുന്ന സുന്ദരമായ അസ്‌തമയത്തിന്റെ വിടവാങ്ങലിലാണ് ഞാന്‍ അയാളെ ആദ്യമായി കണ്ടത്

കുഞ്ഞന്‍ said...

ബെറ്റീ..

ഹഹ കൊള്ളാം..

ആ നരച്ച മുടി കണ്ടിട്ടല്ലെ ആളു വയസ്സനാണെന്നു തോന്നിയത്. അയാള്‍ ഗള്‍ഫ് ഗേറ്റിന്റെ വിഗ്ഗ് വയ്ക്കാഞ്ഞത് നന്നായി, എങ്കില്‍ ആ വയസ്സി സ്ത്രീയുടെ ശാപത്തിന്റെ തീയില്‍ വെന്തു ചത്തേനേ...

ഒരു മുട്ടന്‍ (മുട്ടോണ്‍ അല്ല) തേങ്ങ ഉടയ്ക്കുന്നു, തേങ്ങാക്കു വില കൂടുതാലാണെങ്കിലും...!

ബാജി ഓടംവേലി said...

നല്ല കഥ...
കഥതന്നെയാണോ ?
അതോ...
അനുഭവമോ ?

നിരക്ഷരൻ said...

ഇത്രേം ചുള്ളനായ കെളവനോ ?
:) :)