Thursday, August 16, 2007

ആകുലത

വീണിതയ്യോ മനം ദുഃഖത്തിന്‍ പടുകുഴിയില്‍
വാടാതെ തെളിഞ്ഞിടുന്നാ മുഖത്തിനുള്ളില്‍
വീശിടുന്നു വെറും സൌഹൃദത്തിന്‍ പൊയ്‌മുഖം
വാഴ്‌ത്തിപ്പടിയ മുഖദാവില്‍ നിന്നുയരുന്നു ജല്പനങ്ങള്‍

വാശിയേറിയ നിമിഷങ്ങള്‍ പൊയിയുന്നീ
വടുവൃക്ഷത്തിന്‍ പതംഗം പോല്‍
വാനോള മുയര്‍ന്നയെന്‍ മാധുര്യ ചിത്തം തന്നില്‍
വായ്‌ക്കരിയിടുന്നു ആ വാക്കുകള്‍ എന്നുമെന്നും

കാലത്തിന്‍ ചക്രം നീങ്ങും ; കാമത്തിന്‍ രസം പോകും
കാട്ടിലെ കിളിപ്പെണ്ണേ കിന്നാരം ചൊല്ലാന്‍ വയ്യേ
ചക്രവാളം ചുവക്കുമ്പോള്‍ ചേക്കേറുന്നാ
കിളികളും വൃക്ഷത്തിന്‍ ചെറു കൊമ്പില്‍

ആദിത്യന്‍ മിഴിചിമ്മും നേരമീ പക്ഷികളും
പോകുന്നു ഇടം തേടി മറ്റേതോ ദിക്കിലേക്ക്‌
നഷ്‌ടമാം സ്വപ്‌നങ്ങളെ ഓര്‍‌ക്കേണ്ട
വേറെയും പക്ഷികളീ ശാഖയില്‍ വന്നീടുമേ

പുഴ തന്‍ ഗതിമാറും സ്‌നേഹത്തിന്‍ പൂക്കള്‍ വാടും
എത്തുമീ പൂക്കള്‍ നിന്റെ ചിത്തമാം കൂടയ്ക്കുള്ളില്‍
ആശതന്‍ സ്വര്‍ണ്ണത്തേരില്‍ ഗഗനം കേറീടുമ്പോള്‍
ആശങ്കയോടെ ഏവം വീഴുന്നു നിരാശയില്‍

കിട്ടുമീ സൌഹൃദത്തിന്‍ കയ്പുനീര്‍ കുടിക്കുമ്പോള്‍
കാത്തിരുന്നാ കണ്‍കണ്‍ താനും വിങ്ങുന്നു കഠോരമായ്
കഠിന ചിത്തയായെന്‍ കാനന സുന്ദരി നിന്‍
കായത്തിനുള്ളിലെങ്ങും കാരുണ്യമേതുമില്ലേ

3 comments:

ശ്രീ said...

ഈ പോസ്റ്റ് ഉത്ഘാടനം എന്റെ വക ആണല്ലേ?
നല്ല കവിത...
“ആദിത്യന്‍ മിഴിചിമ്മും നേരമീ പക്ഷികളും
പോകുന്നു ഇടം തേടി മറ്റേതോ ദിക്കിലേക്ക്‌
നഷ്‌ടമാം സ്വപ്‌നങ്ങളെ ഓര്‍‌ക്കേണ്ട
വേറെയും പക്ഷികളീ ശാഖയില്‍ വന്നീടുമേ“

വരികള്‍ ഇഷ്ടമായി
:)

ബാജി ഓടംവേലി said...

കവിതയേ പറ്റി അറിയാവുന്ന കൂടുതല്‍‍
വായിക്കുന്നുവോ എന്ന്‌ സംശയം

ബാജി ഓടംവേലി said...

കവിതയേ പറ്റി അറിയാവുന്ന കൂടുതല്‍ പേര്‍
വായിക്കുന്നുവോ എന്ന്‌ സംശയം