Monday, August 20, 2007

കൈത്തിരി നാളം

കാലത്തിന്നനന്ത പ്രയാണത്തില്‍
നെട്ടോട്ട മോടുന്ന മര്‍ത്യജന്മം
ശൈശവം തന്നിലെ ശാന്തതയും
ബാല്യകാലത്തിന്റെ ചാപല്യവും
കൌമാര സുന്ദര സ്വപ്‌നങ്ങളും താണ്ടി
മാനുഷ ജന്മ മിന്നുഴലുന്നു ഭൂമിയില്‍
ഉഷ്ണകാലത്തിന്റെ തീഷ്ണതയും
നല്ല മാനം തെളിക്കുന്ന മാരിവില്ലും
വൃക്ഷം തളിര്‍ക്കുന്ന വൃശ്ചിക മാസവും
പാഴ്‌മരം വീഴുന്ന മെയ് മാസക്കാറ്റും
എല്ലാമെന്‍ ജീവിത സാഗരത്തില്‍
അലറുന്ന തിരമാല പോലങ്ങുമാറി
അതിലൊരു കൈത്തിരി നാളമായ് വന്നു
നീ , എന്നുള്ളിലാഹ്ലാദം ആര്‍ത്തിരമ്പി
നീയാണു പ്രാണന്‍ , നീയെന്‍ പ്രകൃതി
നീയെന്റെ സ്വന്തമായ്‌ ചാരത്തണഞ്ഞാലും
ക്ഷിപ്രമീ നാളത്തിലെണ്ണവറ്റി, കൊടും
അന്ധകാരത്തിലാക്കല്ലേ എന്നെയിനി

4 comments:

കുഞ്ഞന്‍ said...

നല്ലപാതിയെ സുഖിപ്പിക്കാനൊരു കവിത..
ഇന്നു വിഭവ സമൃദ്ദിയായ മൃഷ്ടാന്ന ഭോജനം...

SHAN ALPY said...

പ്രവാസത്തിന്റെ സുഖം
അതൊന്നു വേറെ തന്നെ ല്ലേ?
ഇനിയും എഴുതുക
ഭാവുകങ്ങള്

സജീവ് കടവനാട് said...

ഓണാശംസകള്‍!

ഞാന്‍ ഇരിങ്ങല്‍ said...

Onasamsakal

snehapoorvam
Iringal