Sunday, August 19, 2007

കാലന്‍

നിന്‍ സാമീപ്യം കാതോര്‍‌ക്കുന്നെന്‍ മനം
ഹസ്തത്തിന്‍ ലാളനയേല്‍ക്കുവാന്‍ കൊതിപ്പൂ

കാര്‍മുകില്‍ തന്നുടെ കാഹളം കേള്‍ക്കുമ്പോള്‍
കൊതി കൊണ്ടു തുള്ളുന്ന കാലന്‍

ചേലൊത്ത കാലുള്ള കാക്കക്കറുമ്പനാം
കാണാനഴകുള്ള കാലന്‍

ആദിത്യ കിരണങ്ങള്‍‌ക്കെതിരായ്‌ നിലകൊള്ളും
ആത്‌മാവിനാനന്ദമായ കാലന്‍

തോട്ടത്തില്‍ നിന്നെത്തും കാര്യസ്ഥന്‍ തന്നുടെ
തോളിലായ്‌പ്പറ്റിക്കിടക്കുന്നു കാലന്‍

ആനപ്പുറത്തേറിയ മന്നന്റെ മുന്‍‌പില്‍
തലയുയര്‍ന്നാടുന്നു കാലന്‍

മിത്രത്തെ ചേര്‍ത്തിടാം വൈരിയെ നേരിടാം
അത്രയും നന്നെന്നു തോന്നുന്ന കാലന്‍

വര്‍ഷത്തില്‍ താണ്ഡവം ഉഷ്ണത്തിന്‍ പീഢനം
വൈകാതെ നീക്കുന്നു കാലന്‍

മര്‍ത്യന്റെ ഘാതകനെന്നോര്‍ത്തു കേഴേണ്ട
ഞാന്‍ വെറും കാലന്‍ കുടയൊന്നുമാത്രം

2 comments:

ബാജി ഓടംവേലി said...

നല്ല ആശയമുള്ള കവിത
ഞാന്‍ വെറും കാലന്‍

കുഞ്ഞന്‍ said...

ആദ്യം വായിച്ചിട്ടു മനസ്സിലായില്ല കാരണം കവിത,, പക്ഷെ അവസാനം യഥാര്‍ത്ഥ കാലനെ കണ്ട ഞാന്‍ കാലന്‍കുടയെ കണ്ടപ്പോള്‍ ഞെട്ടിപ്പോയി..

രസിച്ചു...

ചേലൊത്ത കാലുള്ള കാക്കക്കറുമ്പനാം
‘കാണാനയകുള്ള‘ കാലന്‍.. കാണാനഴകുള്ള എന്നുള്ളതല്ലെ ശരി?